പ്രണയ ലേഖനം
ഉപ്പച്ചീന്റെ പൊന്ന് മോൾക്ക്...
മോളെ ....ഇന്ന് മോളൂന്റെ പതിനാലാമത്തെ ജന്മദിനമാണല്ലോ.....
ദീർഘായുസ്സിന് വേണ്ടി പ്രാർത്ഥിക്കുന്നു.സമ്മാനങ്ങൾ തരാൻ ഈ പ്രവാസിയായ ഉപ്പച്ചീന്റെ കയ്യിൽ ഒന്നുമില്ല..
ഉപ്പച്ചീന്റെ ജീവിതത്തിലെ ആകെയുള്ള സംമ്പാദ്യം എന്റെ മോളാണ്.ഈ മരുഭൂമിയിലെ ജീവിതമെല്ലാം നിർത്തി മോളുടെ അടുത്ത് വന്ന് നിൽക്കാൻ ആത്മാർത്ഥമായി ആഗ്രഹിക്കാറുണ്ട്...പക്ഷെ.....
ഉപ്പച്ചീന്റെ ജീവിതത്തിലെ സന്തോഷങ്ങൾ എന്തൊക്കെ ആയിരുന്നു എന്ന് മോൾക്ക് അറിയണ്ടെ...????
പതിനാല് കൊല്ലങ്ങൾക്കു മുന്നേ ഉമ്മച്ചിയുടെ വയറ്റിന് അകത്ത് കുത്തിയും പിച്ചിയും നീ കാണിച്ച കുസൃതി കുറച്ചെന്നുമല്ലായിരുന്നു.പാവം ഉമ്മച്ചീനെ നീ കുറെ കണ്ണീര് കുടിപ്പിച്ചു ..അപ്പോഴെക്കെ മോളെ കാണാൻ ഉപ്പച്ചി കാത്തിരിക്കുകയായിരുന്നു നീണ്ട 9 മാസം .അവസാനം മോളുനെ ഉപ്പച്ചി കണ്ടു കണ്ണ് നിറഞ്ഞു നിന്നു.
മോള് കുഞ്ഞിക്കാലും കയ്യുമിട്ട് ഒച്ചവെച്ച് കരയണത് ഉപ്പച്ചി ഒരു പാട് കേട്ടു.
പിന്നെയും കാത്തിരിപ്പായിരുന്നു..
മോള് കുഞ്ഞിക്കാലും കയ്യുമിട്ട് ഒച്ചവെച്ച് കരയണത് ഉപ്പച്ചി ഒരു പാട് കേട്ടു.
പിന്നെയും കാത്തിരിപ്പായിരുന്നു..
മോള് ഇരുന്നു കാണാൻ.
മോള് നടന്നു കാണാൻ.
മോള് നടന്നു കാണാൻ.
മോളുടെ ചിരി കാണാൻ.
മോള് സംസാരിക്കണത് കേൾക്കാൻ. .
അങ്ങനെ ..അങ്ങനെ.
കാത്തിരിപ്പിനെടുവിൽ മോളെന്നെ.. ഉപ്പച്ചി...എന്ന് വിളിച്ചപ്പോഴാണ് ഞാനൊരു അർത്ഥമുള്ള ഞാനായത്..
എന്റെ മോളോട് കൂടെ കൂറെ കാലം ഒന്നിച്ചിരിക്കാൻ പ്രവാസിയായ ഉപ്പച്ചിക്ക് പറ്റിയിട്ടില്ല.പക്ഷെ നാട്ടിലെത്തിയാൽ മോൾ കണ്ണടച്ച് ഉറങ്ങുന്നത് പോലും ഉപ്പച്ചി നോക്കി ഇരുന്നിട്ടുണ്ട്.
ഇന്നെന്റെ മോൾ ഒരുപാട് വളർന്നിരിക്കുന്നു.
മോളുന്റെ ജീവിതത്തിലെ ഏറ്റവും വലിയ ചങ്ങാതി ഈ ഉപ്പച്ചി തന്നെ ആണ്.അല്ലെ...?
അതുകൊണ്ട് മോള് നടക്കുന്ന വഴിയെ കുറിച്ചും......
മോള് കാണുന്ന കാഴ്ചകളെ കുറിച്ചും.....
മോളുടെ കൂട്ടുകാരെ കുറിച്ചും.....
മോളുടെ സങ്കടങ്ങളെ കുറിച്ചും.....
മോളുടെ ആഗ്രഹങ്ങളെ കുറിച്ചും ......
ഈ ചങ്ങാതീനോട് എല്ലാ ദിവസവും പറഞ്ഞുകൊണ്ടിരിക്കണം......
ഈ ആകാശത്തിന് താഴെ ഭൂമിക്ക് മുകളിൽ എന്തും ..എന്തും എന്റെ മോൾക്ക് പറയാം കേൾക്കാൻ ഉപ്പച്ചി കാത്തിരിക്കും..
ഉപ്പച്ചിനോട് വല്ലതും ഒളിച്ചുവെച്ചാൽ, പറയാതിരുന്നാൽ മോളൂന് ഉപ്പച്ചീനെ ഇഷ്ടമല്ല എന്ന് വരും.
മോൾക്ക് ചില ഉത്തരവാദിത്വങ്ങൾ കൂടെ ഉണ്ട്.നമ്മുടെ
മോനൂട്ടനും ഉമ്മച്ചീം വീടും മോളുന്റെ നിയന്ത്രണത്തിലായിരിക്കണം.
മോനൂട്ടനും ഉമ്മച്ചീം വീടും മോളുന്റെ നിയന്ത്രണത്തിലായിരിക്കണം.
അപ്പുറത്തെ തോട്ടത്തിൽ മാങ്ങ വീഴുന്നത് വരെ മോളൂന്റെ അനുവാദത്തോടെ മതി . ..
മോനൂട്ടനെ നല്ല വഴിക്ക് നടത്തണം.അവനെ സ്നേഹത്തോടെ പരിചരിക്കണം..ഉമ്മച്ചി വല്ല കുരുത്തകേടും കാണിച്ചാൽ അടി കൊടുക്കണം ..തിരികെ കിട്ടിയാൽ ആരോടും പറയണ്ട...
മോൾ ഉമ്മച്ചീനെ സഹായിക്കണം.ബഹുമാനത്തോടെ സ്നേഹിക്കണം.
|
ചില സത്യങ്ങൾ മോള് മനസ്സിലാക്കണം
മോനൂട്ടനെ നല്ല വഴിക്ക് നടത്തണം.അവനെ സ്നേഹത്തോടെ പരിചരിക്കണം..ഉമ്മച്ചി വല്ല കുരുത്തകേടും കാണിച്ചാൽ അടി കൊടുക്കണം ..തിരികെ കിട്ടിയാൽ ആരോടും പറയണ്ട...
മോൾ ഉമ്മച്ചീനെ സഹായിക്കണം.ബഹുമാനത്തോടെ സ്നേഹിക്കണം.
|
ചില സത്യങ്ങൾ മോള് മനസ്സിലാക്കണം
.ഉപ്പച്ചീന്റെ മോള് സുന്ദരിയാണ് മോളൂന്റെ ഭാഷയിൽ പറഞ്ഞാ മൊഞ്ചത്തിയാണ്
അതോണ്ട് തന്നെ ഉപ്പച്ചിക്ക് മനസ്സിന് വല്ലാത്ത അസ്വസ്ഥതയും ഉണ്ട്..മോളെ.. നിന്നെ ഈ ലോകത്ത് ഏറ്റവും സ്നേഹിക്കാൻ കഴിയുക ഈ ..ഉപ്പച്ചിക്കും.ഉമ്മച്ചിക്കും... മാത്രമാണ്.
വേറെ ഏത് സ്നേഹം മുന്നിൽ വന്നാലും ഈ ഉപ്പച്ചീനെയും ഉമ്മച്ചിനെയും മറക്കരുത്....
ഉപ്പച്ചിക്ക് അറിയാം മോളൂന് ഞങ്ങളേകാൾ വലിയ സനേഹിതരില്ല എന്ന് .
സുഹൃത്തുക്കളെ ഒരുപാട് സൃഷ്ടിക്കുക അതിനെ നിയന്ത്രിക്കുക.എല്ലാവരെയും സ്നേഹിക്കുക.പരിഗണിക്കുക..ആരേയും വിലകുറച്ചും ,കൂട്ടിയും കാണാതിരിക്കുക..
ഓർക്കുക..ഉമ്മച്ചി.മോനൂട്ടൻ.ഉപ്പച്ചി.ന്റെ മോള്...ഇതാണ് നമ്മുടെ സ്നേഹത്തിന്റെ വലയം ..ഇതിനകത്തേക്ക് ആരെങ്കിലും വന്നാൽ ഉപ്പച്ചിക്ക് വേദനിക്കും .ഈ മനസ്സ് മരിച്ചുപോകും .
എന്നാലോ... ഉമ്മാമ മാർ... ഉപ്പാവ... എളാപ്പ മാർ... ഇത്താത്ത.... .അമ്മായിമാർ.... അവരുടെ മക്കൾ... ഉമ്മച്ചിയുടെ വീട്ടുകാർ... കുടുംബക്കാർ.അയൽകാർ. ... മോളുന്റെ പ്രിയപ്പെട്ട കൂട്ടുകാരികൾ...അയിശ... നൂറ... ഹന്ന.. ഫിദ ... ദിൽ മരിയ.... ദേവിക.......എന്ന് തുടങ്ങി നല്ല മനസ്സുകളെ പരിതികളില്ലാതെ സനേഹിക്കുക.സഹായിക്കുക
ലോകത്ത് സ്നേഹത്തിന് രണ്ട് മുഖമേ ഉള്ളൂ ഒന്ന് ഉപ്പച്ചി ഒന്ന് ഉമ്മച്ചി....
ഉപ്പച്ചീന്റെ ഉമ്മയും ഉപ്പയും കാണിച്ച സ്നേഹവും കരുതലുമാണ് ഈ ഉപ്പച്ചിക്കും മോളോട് ഉള്ളത്. .മോളത് മനസ്സിലാക്കും
മോളൂനോട് കുറെ പറയാനുണ്ട് ഈ അക്ഷരങ്ങളും ഭാഷയും അതിന് തികയുന്നില്ല.ഉപ്പച്ചീന്റെ ഹൃദയത്തിന്റെ ഭാഷ മോൾക്ക് അറിയാലോ..?.
അവിടന്ന് മോൾക്ക് നല്ലൊരു ജന്മദിനം ആശംസിക്കുന്നു....
എന്ന്
മോളൂന്റെ.... ഉപ്പച്ചി
മോളൂന്റെ.... ഉപ്പച്ചി
Comments
Post a Comment